സൈക്കിളിൽ കാറിടിച്ചു; പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു, പതിനേഴുകാരി ചികിത്സയിൽ

Saturday 04 October 2025 2:15 PM IST

ആലപ്പുഴ: സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൾ കലാമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ദേശീയ പാതയിൽ പുന്നപ്ര ചന്തയ്ക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്. സഹൽ സൈക്കിൾ ചവിട്ടിവരുന്നതിനിടയിൽ കാറിടിയ്ക്കുകയായിരുന്നു. അപകടത്തിൽ പുന്നപ്ര എം എസ് മൻസിലിൽ സിയാദിന്റെ മകൾ ഐഷയ്ക്കും (17) പരിക്കേറ്റു. പെൺകുട്ടി ചികിത്സയിലാണ്.