ഡോക്‌ടർമാരുടെ കുടുംബസംഗമം
Saturday 04 October 2025 3:45 PM IST
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കുടുംബസംഗമം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. അലുംനി അസോസിയേഷൻ മദ്ധ്യകേരള ഘടകത്തിന്റെ നേതൃത്വത്തിണ് സംഗമം സംഘടിപ്പിച്ചത്. തിരുവന്തപുരത്തു പഠിച്ചിറങ്ങി മദ്ധ്യകേരളത്തിലും മലബാർ മേഖലയിലും സേവനം അനുഷ്ഠിക്കുന്നവരാണ് ഒത്തുചേർന്നത്. ഡോക്ടർമാരായ മുഹമ്മദ്, ഒ. ബേബി, സി.എസ്. മധു, കെ. ദിനേശ്, ഗീത, എൻ.എസ്.ഡി രാജു, സി.എം. രാധാകൃഷ്ണൻ, മോനിസ് ബെൻ, ജോൺ പണിക്കർ, ലത നായർ, കവിത രവി, ശാലിനി തുടങ്ങി 200ലേറെപ്പേർ സംഗമത്തിൽ പങ്കെടുക്കുത്തതായി സംഘാടക സമതി അറിയിച്ചു.