ഒരാളല്ല, വീട്ടിലേക്ക് എത്തിയത് ഉഗ്രവിഷമുള്ള പാമ്പുകൾ; കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ

Saturday 04 October 2025 3:49 PM IST

തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് കല്ലറക്ക് അടുത്തുള്ള പുലിപ്പാറ എന്ന സ്ഥലത്താണ് വാവ സുരേഷിന്റെ യാത്ര. ഇവിടെ ഒരു വീടിന്റെ മുൻ വശത്തെ മുറിയിൽ ഒരു വലിയ പാമ്പിനെ വീട്ടുടമ കണ്ടു. വിവരമറിഞ്ഞ് നാട്ടുകാരും ഓടിയെത്തി. താൻ വരുന്നതുവരെ മുറിയുടെ വാതിൽ ചാരിയിടാൻ വാവ സുരേഷ് വീട്ടുടമയോട് പറഞ്ഞു.

നല്ല ഗ്രാമാന്തരീക്ഷമുള്ള മനോഹരമായ സ്ഥലം. അവിടെ എത്തിയ വാവ തെരച്ചിൽ തുടങ്ങി. ആദ്യം വലിയ ഒരു അണലിയെ കണ്ടു. കുറച്ചു മാറി ഭീമൻ മൂർഖൻ പാമ്പ്, വീട്ടുകാരും അവിടെ കൂടിനിന്നവരും ആ കാഴ്ച്ച കണ്ട് ഞെട്ടി. വലിയ അണലിയെ വിഴുങ്ങാൻ എത്തിയ അതിനേക്കാൾ വലിയ ഭീമൻ മൂർഖൻ പാമ്പ്. കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.