10 മുതൽ നിരാഹാരസമരം

Saturday 04 October 2025 3:57 PM IST

കൊച്ചി: കുടുംബി സമുദായത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ ഓഫീസ് മുൻ സെക്രട്ടറിയും മട്ടാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റുമായ കെ. വിശ്വനാഥൻ രാജേന്ദ്ര മൈതാനത്തിന് സമീപത്തെ ഗാന്ധി പ്രതിമയ്‌ക്ക് മുമ്പിൽ ഈമാസം 10 മുതൽ നിരാഹാരസമരം ആരംഭിക്കും. സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

അഖില ഭാരതീയ ക്ഷത്രിയ കുർമ്മി മഹാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ലാൽ സ്രാമ്പിക്കൽ സമരം ഉദ്ഘാടനം ചെയ്യും. സിറ്റി ജില്ലയിലെ 10 മണ്ഡലം പ്രസിഡന്റുമാരിൽ ഒരാൾ പോലും കുടുംബി സമുദായത്തിൽ നിന്നില്ലെന്ന് വിശ്വനാഥൻ പറഞ്ഞു. അർഹതപ്പെട്ടവരുണ്ടെങ്കിലും സമുദായത്തെ അവഗണിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു.