ഓയിസ്‌ക മിൽമ ക്വിസ് മത്സരം

Saturday 04 October 2025 4:09 PM IST

കൊച്ചി: ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓയിസ്‌ക ഇന്റർനാഷണലും മിൽമയും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 'ഓയിസ്‌ക മിൽമ ടോപ് ടീൻസ് ക്വിസ്' ജില്ലാതലമത്സരം സംഘടിപ്പിച്ചു. ഓയിസ്‌ക എറണാകുളം ജില്ലാ ഘടകം സെക്രട്ടറി വി.എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. സലാഹുദ്ദീൻ കേച്ചേരി, ജെ.ജെ. കുറ്റിക്കാട്ട്, ആസിഫ് അലി കോമു, അഡ്വ. വത്സാ മരങ്ങോലി, ഡോ. ആയുർ സെയ്ത്, ക്വിസ് മാസ്റ്റർ സുനിൽ ദേവദത്തം എന്നിവർ സംസാരിച്ചു. സ്കൂൾ തലത്തിൽ എഴുത്ത് പരീക്ഷയിൽ വിജയിച്ചവരാണ് ജില്ലാതലത്തിൽ പങ്കെടുത്തത്. മത്സരിച്ചവർക്ക് ജേസി ഫൗണ്ടേഷൻ കേരള ലോട്ടറി ടിക്കറ്റുകൾ സമ്മാനിച്ചു.