അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വി.ഡി. സതീശൻ
Sunday 05 October 2025 1:15 AM IST
ആലുവ: അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അങ്കണവാടി കെട്ടിടവും ബാപ്പുജി ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ജില്ലാ പഞ്ചായത്തംഗം റൈജ അമീർ, സ്‌ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ഷീല ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സതി ഗോപി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ജമാൽ, അംഗങ്ങളായ പി.എസ്. യുസഫ്, രമണൻ ചേലാകുന്ന്, പി.വി. വിനീഷ്, ഷെമീർ ലാല, രാജേഷ് പുത്തനങ്ങാടി, അലീഷ ലിനേഷ്, ലൈലാ അബ്ദുൾ ഖാദർ, സബിത സുബൈർ, സി.ഡി.പി.ഒ ടി റീന, കെ.ഇ. നസീമ എന്നിവർ സംസാരിച്ചു.