പൊലീസ് ഇറങ്ങുന്നു മൈൻഡ് കൂളാക്കാൻ  മാനസികാരോഗ്യ പരിപാടിക്ക് ഇന്ന് തുടക്കം

Sunday 05 October 2025 12:34 AM IST

കൊച്ചി: കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കൊച്ചി സിറ്റി പൊലീസ് ഇറങ്ങുന്നു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് മൈൻഡ് ഫുൾനെസ് വീക്ക് എന്ന പരിപാടി. ലഹരിവിരുദ്ധ പോരാട്ടത്തിനായി തുടക്കമിട്ട ഉദയം പദ്ധതിയുടെ ഭാഗമായാണിത്.

മൈൻഡ് ഫുൾനെസ് വീക്കിന് ഇന്ന് തുടക്കമാകും. 11ന് വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന് പുറമേ എക്‌സൈസ്, വിദ്യാഭ്യാസം, സാമൂഹിക സേവന, സംഘനകൾ എന്നിവരുടെ സഹകരണവുമുണ്ട്. സമാപനം 11ന് ഗിരിനഗർ ഭവൻസ് സ്‌കൂളിൽ നടക്കും.

 തുടക്കം ഫ്‌ളാഷ് മൊബോടെ 5ന് - മാളിൽ ഇന്റർ കോളേജ് ഫ്‌ളാഷ് മോബ് മത്സരം 6ന് - രാജേന്ദ്ര മൈതാനത്ത് നിന്ന് വാക്കത്തൺ - ബോധവത്കരണ പരിപാടിയും സെമിനാറും 7ന് - നഗരത്തിൽ വിവിധ ഇടങ്ങളിൽ തെരുവുനാടകം 8ന് - മെഗാ ക്വിസ് മത്സരം- തൃപ്പൂണിത്തുറയിൽ 9ന് - സ്‌കൂൾതല പോസ്റ്റർ മത്സരം 10ന് -ജില്ലാതല മാനസികോരോഗ്. ദിനാഘോഷം-ജനറൽ ആശുപത്രി 11ന് - മൈൻഡ് ഫുൾനെസ് വീക്ക് ഇന്റർ സ്‌കൂൾ മത്സരം

 ഗ്യാഡ്ജറ്റ് ഫ്രീയാകൂ... 10ന് രാത്രി 8 മുതൽ 9 വരെയുള്ള സമയങ്ങളിൽ എല്ലാവിധ ഇലക്ട്രോണിക് മാദ്ധ്യമങ്ങളും ഒഴിവാക്കി ഏവരും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് സിറ്റി പൊലീസ്. വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ അടക്കമുള്ളവയുടെ ഉപയോഗം കുറയ്ക്കുന്നതിനും മാതാപിതാക്കളും കുട്ടികളും പരസ്പരം നേരിട്ട് ഇടപെടുന്നത് വർദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് അഹ്വാനം.

ലഹരിക്കേസുകളിൽ പിടിയിലാകുന്നവരുടെ മാനസികാരോഗ്യം തൃപ്തികരമല്ലെന്ന കണ്ടെത്തലാണ് ഒരാഴ്ചത്തെ പരിപാടി സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.

പുട്ട വിമലാദിത്യ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ