വെളിയങ്കോട് പഞ്ചായത്തിൽ സമരംതുടർന്ന് എൽഡിഎഫ്

Sunday 05 October 2025 12:34 AM IST
വെളിയങ്കോട് പഞ്ചായത്തിൽ സമരംതുടർന്ന് എൽഡിഎഫ്

ചങ്ങരംകുളം: വെളിയങ്കോട്ടെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് സമരം ശക്തമാക്കുന്നു.കഴിഞ്ഞ ദിവസം ബോർഡ് യോഗം ബഹിഷ്‌കരിച്ചതിന് പിറകെ ഇന്നലെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി . പിഎംഎവൈ പട്ടികയിലെ അപാകതകൾ പരിഹരിക്കുക, തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. പഞ്ചായത്തംഗങ്ങളായ എൻ.കെ. ഹുസൈൻ, സെയ്ത് പുഴക്കര, എം.എസ്. മുസ്തഫ, ഹസീന ഹിദായത്ത്, പി. പ്രിയ, സബിത പുന്നക്കൽ, താഹിർ തണ്ണിത്തുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.