വികസന സദസിന് ജില്ലയിൽ തുടക്കം: ആദ്യ പരിപാടി മംഗലം ഗ്രാമപഞ്ചായത്തിൽ 

Sunday 05 October 2025 12:44 AM IST
മംഗലം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പാത്തുമ്മക്കുട്ടി അദ്ധ്യക്ഷയായി. സെക്രട്ടറി ബീരാൻകുട്ടി അരീക്കാട്ടിൽ,​ അസിസ്റ്റന്റ് സെക്രട്ടറി എസ്.അനീഷ്,​

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.പി.ഇബ്രാഹിം കുട്ടി, സി.എം.റംല , കെ.ടി.റാഫി, പദ്ധതി റിസോഴ്സ് പേഴ്സൺ സി.എം.ടി.സീതി പങ്കെടുത്തു.