ഉദ്ഘാടനം ചെയ്തു
Sunday 05 October 2025 12:50 AM IST
നിലമ്പൂർ: സംസ്ഥാന സബ് ജൂനിയർ ഖോഖോ ചാമ്പ്യൻഷിപ്പ് ചേലോട് എസ്.എ.യു.പി സ്‌കൂളിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിൽ നിന്നായി 28 ടീമുകളാണ് രണ്ട് ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അദ്ധ്യക്ഷനായി. സുവനീർ പ്രകാശനം കരുളായി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ നിർവഹിച്ചു. ഖോഖോ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ജി.വിദ്യാധരൻപിള്ള, ബിജു, ജിഷ കാളിയത്ത്, ഡോ.കെ.കേശവദാസ്, സുരേഷ് കുമാർ കളരിക്കൽ സംസാരിച്ചു.