ഓർമിക്കാൻ....
1. എം.ബി.ബി.എസ് സീറ്റ് മെട്രിക്സ്:- 2025 നീറ്റ് യുജി എം.ബി.ബി.എസ് പ്രവേശനത്തിലുൾപ്പെടുന്ന മെഡിക്കൽ കോളേജുകളിൽ പുതുതായി അനുവദിച്ച സീറ്റുകളുടെ പട്ടിക എം.സി.സി പ്രസിദ്ധീകരിച്ചു. മൂന്നാം റൗണ്ട് പ്രവേശനത്തിനുള്ള ചോയ്സ് ഫില്ലിംഗ് നടപടികളുടെ അവസാന തീയതിയും നീട്ടിയിട്ടുണ്ട്. വെബ്സൈറ്റ്: https://mcc.nic.in/
2.
എൽ എൽ.എം അന്തിമ റാങ്ക് ലിസ്റ്റായി
എൽ എൽ.എം പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
നഴ്സിംഗ് പി.ജി പ്രവേശനം
നഴ്സിംഗ് പി.ജി കോഴ്സിൽ പ്രവേശനത്തിന് 7ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
സിവിൽ സർവീസസ് പ്രിലിമനറി പരീക്ഷയ്ക്കുശേഷം ഉത്തരസൂചിക പ്രസിദ്ധീകരിക്കും
ന്യൂഡൽഹി: സിവിൽ സർവീസസ് പ്രിലിമനറി പരീക്ഷയ്ക്കു തൊട്ടുപിന്നാലെ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമെന്ന് യു.പി.എസ്.സി സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷാനടത്തിപ്പിൽ കൂടുതൽ സുതാര്യത ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. സാധാരണയായി പ്രിലിമിനറി,ഫൈനൽ പരീക്ഷകൾ നടത്തി എല്ലാ പ്രക്രിയയും അവസാനിച്ച ശേഷമാണ് ഉത്തരസൂചിക പുറത്തുവിട്ടിരുന്നത്. ഇതിനാണ് മാറ്റമുണ്ടാകുന്നത്. പ്രിലിമിനറി പരീക്ഷയുടെ തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിക്കണമെന്ന് അമിക്കസ് ക്യൂറി ശുപാർശ ചെയ്തിരുന്നു. ആദ്യം എതിർത്തെങ്കിലും യു.പി.എസ്.സി പിന്നീട് സമ്മതിക്കുകയായിരുന്നു. വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.