ഡോ.വി.പി. അജയകുമാർ സെർച്ച്‌ കമ്മിറ്റി പ്രതിനിധി

Sunday 05 October 2025 12:00 AM IST

കണ്ണൂർ: കേരള സർവകലാശാല മുൻ പി.വി.സി ഡോ.പി.പി.അജയകുമാറിനെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ കണ്ണൂർ സർവ്വകലാശാല പ്രതിനിധിയായി തിരഞ്ഞെടുത്തു. മുൻമന്ത്രിയും സെനറ്റ് അംഗവുമായ കെ.കെ. ശൈലജയാണ് നിർദ്ദേശിച്ചത്. യു.ഡി.എഫ് അംഗങ്ങൾ കേരള സർവകലാശാല മുൻ ബയോ ഇൻഫൊമാറ്റിക്സ് പ്രൊഫസർ ഡോ.അച്യുത് ശങ്കറിന്റെ പേരാണ് നിർദ്ദേശിച്ചത്. തുടർന്ന്, കൂടുതൽ വോട്ട് ലഭിച്ച അജയകുമാറിനെ വി.സി നിർണയസമിതി പ്രതിനിധിയായി തിരഞ്ഞെടുക്കുകയായിരുന്നു.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്പെ​ഷ്യ​ൽ​ ​സെ​ന​റ്റി​ൽ​ ​ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​ബി​രു​ദ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ്ര​ത്യേ​ക​ ​സെ​ന​റ്റ് ​യോ​ഗ​ത്തി​ൽ​ ​ബ​ഹ​ളം.​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ബി​രു​ദം​ ​ന​ൽ​കു​ന്ന​താ​യി​രു​ന്നു​ ​യോ​ഗ​ത്തി​ന്റെ​ ​ഏ​ക​ ​അ​ജ​ൻ​ഡ.​ ​വി​സ​ ​കാ​ലാ​വ​ധി​ ​ക​ഴി​യാ​റാ​യ​ ​ഇ​വ​ർ​ ​സ്വ​ദേ​ശ​ത്തേ​ക്ക് ​മ​ട​ങ്ങും​ ​മു​ൻ​പ് ​ബി​രു​ദം​ ​ന​ൽ​കാ​നാ​ണ് ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​സെ​ന​റ്റ് ​യോ​ഗം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​വി​ളി​ച്ച​ത്.​ ​ഇ​വ​ർ​ക്കെ​ല്ലാം​ ​ബി​രു​ദം​ ​ന​ൽ​കാ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​അ​തി​നി​ടെ​ ​റ​ഗു​ല​ർ​ ​സെ​ന​റ്റ് ​യോ​ഗം​ ​വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​ത് ​വി.​സി​ ​മ​നഃ​പൂ​ർ​വ്വം​ ​വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഒ​രു​ ​വി​ഭാ​ഗം​ ​സെ​ന​റ്റ് ​അം​ഗ​ങ്ങ​ൾ​ ​ബാ​ന​ർ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​സി​ൻ​ഡി​ക്കേ​റ്റി​ലെ​ ​ഒ​രു​ ​സി.​പി.​എം​ ​അം​ഗം​ ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​സ്ഥി​രം​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​അ​ധി​ക്ഷേ​പി​ച്ചു​ ​സം​സാ​രി​ച്ചെ​ന്ന​ ​പ​രാ​തി​ ​ബി.​ജെ.​പി​ ​അം​ഗം​ ​ഉ​ന്ന​യി​ച്ചെ​ങ്കി​ലും​ ​ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല.​ ​സ്പെ​ഷ്യ​ൽ​ ​സെ​ന​റ്ര് ​യോ​ഗ​ത്തി​ൽ​ ​മ​റ്റ് ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ​വി.​സി​ ​അ​റി​യി​ച്ചു.