വയോജന ഉല്ലാസയാത്ര
Sunday 05 October 2025 12:02 AM IST
കോഴിക്കോട്: മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ വയനാട്ടിലേക്കുള്ള സൗജന്യ വയോജന ഉല്ലാസയാത്ര ഏഴിന് നടക്കും. 80 ബസുകളിൽ 40 വാർഡുകളിൽ നിന്നായി 3010 വയോജനങ്ങൾ യാത്രയിൽ പങ്കെടുക്കും. രാവിലെ ആറിന് മലപ്പുറം കോട്ടക്കുന്നിൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. അതത് വാർഡ് അംഗങ്ങളും കുടുംബശ്രീ, ഐ.സി.ഡി.എസ്, അൽഹിന്ദ് പ്രതിനിധികൾ ഒപ്പമുണ്ടാകും. പൂക്കോട് തടാകം, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുക. അരീക്കോടും വയനാടുമുള്ള വിവിധ ഓഡിറ്റോറിയങ്ങളിൽ പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിശ്രമവും ഒരുക്കും. ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘവും യാത്രയിൽ ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ കെ.പി നൂറുദ്ദീൻ, യാസിർ മുണ്ടേൻ, കെ.എസ് ഷിനീഷ്, ഇ. ഫഹീം ജവാദ് എന്നിവർ പങ്കെടുത്തു.