കട്ടിൽ വിതരണം

Sunday 05 October 2025 1:20 AM IST
കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് വിതരണം ചെയ്യുന്നു.

കൊഴിഞ്ഞാമ്പാറ: പഞ്ചായത്തിൽ ജനറൽ വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. 13 ലക്ഷം രൂപ വകയിരുത്തി 84 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്. പഞ്ചായത്തിൽ വിവിധ ഘട്ടങ്ങളായി ഇതുവരെ 502 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പരിപാടിയിൽ വൈസ് പ്രസിഡന്റ് എം.നിലാവർണീസ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മുഹമ്മദ് ഫാറൂഖ്, വനജ കണ്ണൻ, അൽദോ പ്രഭു, വാർഡ് മെമ്പർമാരായ പ്രജീഷ, ചന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.ലിമി ലാൽ എന്നിവർ പങ്കെടുത്തു.