പ്രവീൺ രഞ്ജൻ സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ
Sunday 05 October 2025 12:00 AM IST
തിരുവനന്തപുരം:സി.ഐ.എസ്.എഫ്. ഡയറക്ടർ ജനറലായി പ്രവീൺ രഞ്ജൻ ചുമതലയേറ്റു. ഡൽഹി യൂണിവേഴ്സിറ്റി,ഉസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രവീൺ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ളിക് മാനേജ്മെന്റിൽ പി.ജിയും നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.എമ്മുംനേടിയ ശേഷം ഇന്ത്യൻ പൊലീസ് സർവ്വീസിലെത്തി. സി.ബി.ഐ.യിൽ ഡയറക്ടർ ജനറൽ പദവി വഹിച്ചതിന് ശേഷമാണ് സി.ഐ.എസ്.എഫിലെത്തിയത്. ഡൽഹി സ്വദേശിയാണ്. തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളുൾപ്പെടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലും എഴുതപതോളം വിമാനത്താവളങ്ങളുടേയും സുരക്ഷ സി.ഐ.എസ്.എഫിനാണ്.