ലൈബ്രറികൾക്ക് പുസ്തക വിതരണം

Sunday 05 October 2025 12:02 AM IST
പടം: നാദാപുരം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാദാപുരം മണ്ഡലത്തിലെ ലൈബ്രറികൾക്ക് അനുവദിച്ച പുസ്തകങ്ങൾ ഇ.കെ വിജയൻ എം.എൽ.എ. വിതരണം ചെയ്യുന്നു.

നാദാപുരം: നിയമസഭ നടത്തിയ പുസ്തകോത്സവത്തിന്റെ ഭാഗമായി നാദാപുരം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നാദാപുരം മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്ക് അനുവദിച്ച പുസ്തകങ്ങൾ നാദാപുരം ഗവ. യു.പി.സ്കൂളിൽ ഇ.കെ വിജയൻ എം.എൽ.എ വിതരണം ചെയ്തു. നാദാപുരം നിയോജക മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 50 ലൈബ്രറികൾക്കാണ് പുസ്തകം നൽകിയത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു, എക്സിക്യൂട്ടീവ് അംഗം ടി.രാജൻ എന്നിവർ പ്രസംഗിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. ശ്രീധരൻ സ്വാഗതവും പി.ദിവാകരൻ നന്ദിയും പറഞ്ഞു.