കൊവിഡാനന്തരം വിനോദസഞ്ചാരത്തിൽ കുതിപ്പ്

Sunday 05 October 2025 12:23 AM IST

കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖല കൊവിഡിന് ശേഷം ചരിത്രനേട്ടമുണ്ടാക്കിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നടപ്പുവർഷം ആദ്യ ആറുമാസത്തിൽ 1.19 കോടി ആഭ്യന്തര സഞ്ചാരികളും 3,83,000 വിദേശ സഞ്ചാരികളുമെത്തി. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 10.5ശതമാനവും വിദേശ സഞ്ചാരികൾ 6.87ശതമാനവും ഉയർന്നു.

ആഭ്യന്തര സഞ്ചാരികൾ കൊവിഡിന് മുൻപുള്ളതിനേക്കാൾ 33.75ശതമാനം വർദ്ധിച്ചു. എറണാകുളമാണ് മുന്നിൽ. സംസ്ഥാനത്ത് ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നതും കൊച്ചി നഗരത്തിലാണ്. കൊച്ചിയുടെ വളർച്ച കേരളത്തിനൊട്ടാകെ ഗുണമാകും. കൊച്ചി നഗരം അഭിവൃദ്ധിപ്പെടുന്നതോടെ കേരളത്തിലെ ടൂറിസത്തിന്റെ സാദ്ധ്യത വർദ്ധിക്കും. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വൈവിദ്ധ്യമാർന്ന നൂതന പദ്ധതികൾ നടപ്പാക്കും.