ശബരിമലയിൽ തീവെട്ടിക്കൊള്ള: രമേശ് ചെന്നിത്തല
പത്തനംതിട്ട : കേരള ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണത്തട്ടിപ്പ് സംബന്ധിച്ച് ദേവസ്വം മന്ത്രിയോട് അദ്ദേഹം ആറ് ചോദ്യങ്ങൾ ഉന്നയിച്ചു.
□1999 ൽ വിജയ് മല്യ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയത് ദേവസ്വം രേഖകളിൽ എങ്ങനെയാണ് ചെമ്പായത്?
□ശബരിമലയിൽ സ്വർണം പൂശാൻ എന്ന പേരിൽ രാജ്യത്തുടനീളം പണം പിരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നോ.?
□ശബരിമലയിൽ നിന്ന് സ്വർണം പൂശാൻ ഇവ പുറത്തുകൊണ്ടു പോകാൻ ഉണ്ണികൃഷ്ണൻ പോറ്റിക് എങ്ങനെ അനുമതി ലഭിച്ചു.?
□ശബരിമലയിലെ പീഠം കാണാതായി പത്ത് വർഷമായിട്ടും എന്തു കൊണ്ട് റിപ്പോർട്ട് ചെയ്തില്ല.
□സ്വർണം പൂശിയ പാളികൾക്കു പകരം ചെമ്പുപാളികളാണ് സ്വർണം പൂശാൻ തങ്ങളുടെ അടുത്ത് എത്തിച്ചത് എന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് പറയുന്നു. അപ്പോൾ ആ സ്വർണപ്പാളികൾ എവിടെയാണ് ,?
□ഒൻപതര വർഷമായി ദേവസ്വം ഭരണം കൈയ്യാളിയ ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും കപടഭക്തന്മാരായത് കൊണ്ടല്ലേ ഭഗവാന്റെ കാണിക്ക പോലും അടിച്ചു
മാറ്റിയത്? .