വാർഷിക സമ്മേളനം
പത്തനംതിട്ട : ഐ.എൻ.റ്റി.യു.സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.എസ്. റാവുത്തർ തൊഴിലാളികളോട് ഏറ്റവുമധികം പ്രതിബദ്ധതയും ആത്മാർത്ഥതയും പുലർത്തിയിരുന്ന നേതാവായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ വാർഷിക സമ്മേളനവും എം.എസ്. റാവുത്തറുടെ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കാൻ നടത്തിയ ശ്രമങ്ങൾ തുടരാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കാതിരുന്നതിന്റെ പാപഭാരം നിരന്തരമായി വൈദ്യതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ജനദ്രോഹമാണ് പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജയകുമാർ മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ്, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കോൺഫെഡറേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളായ നിഷാദ്, സജീവ് സി.എസ്, ജിജി മാത്യു, അനൂപ്, നിധീഷ്, സജി, ജോതികുമാർ, ഓമനക്കുട്ടൻ, അബ്ദുൾ ലത്തിഫ്, ബിനു. എം. പാപ്പൻ എന്നിവർ പ്രസംഗിച്ചു.