ആരോഗ്യമേഖല ഉന്നത നിലവാരത്തിൽ: ചിറ്റയം ഗോപകുമാർ

Saturday 04 October 2025 11:28 PM IST

പന്തളം : സംസ്ഥാനത്തെ ആരോഗ്യ മേഖല ഉന്നത നിലവാരത്തിലാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പറന്തൽ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യം വികസിപ്പിച്ചും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കിയും സർക്കാർ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. അടൂർ മണ്ഡലത്തിലെ പി എച്ച് സി, സി എച്ച് സികൾക്ക് പുതിയ കെട്ടിടം നിർമ്മിച്ചു. അടൂർ സർക്കാർ ആശുപത്രിയിൽ 14 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം പരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി പി വിദ്യാധര പണിക്കർ, എൻ കെ ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, വി പി ജയാദേവി, അംബിക ദേവരാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാർ, നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.