സ്ഥാ​പ​ക ദി​നം ആചരിച്ചു

Saturday 04 October 2025 11:32 PM IST

പ​ത്ത​നം​തി​ട്ട: വേൾ​ഡ് ഫെ​ഡ​റേ​ഷൻ ഒ​ഫ് ട്രേ​ഡ് യൂ​ണി​യൻ​സ് സ്ഥാ​പ​ക ദി​നം സി.ഐ.ടി.യു,​ എ​ഫ്.എ​സ്.ഇ.ടി.ഒ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ ആ​ച​രി​ച്ചു. പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്​ക്വ​യ​റിൽ ചേർ​ന്ന യോ​ഗം സി.ഐ.ടി.യു. ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്. ഹ​രി​ദാ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. എ​ഫ്.എ​സ്.ഇ.ടി.ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. അ​നീ​ഷ് കു​മാർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ഐ.ടി.യു ജി​ല്ലാ ജോയിന്റ് സെ​ക്ര​ട്ട​റി കെ. അ​നിൽ​കു​മാർ എൻ.ജി.ഒ യൂ​ണി​യൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.വി.സു​രേ​ഷ്​കു​മാർ, ജി​ല്ലാ പ്ര​സി​ഡന്റ് ജി. ബി​നു​കു​മാർ , എ.കെ.പി.സി.ടി.എ ജി​ല്ലാ സെ​ക്ര​ട്ട​റി റെ​യ്‌​സൺ സാം രാ​ജു, സി.ഐ.ടി.യു ജി​ല്ലാ വൈ​സ് പ്ര​സി​ഡന്റ് ശ്യാ​മ ശി​വൻ എ​ന്നി​വർ സം​സാ​രി​ച്ചു.