വയോജന സംഗമം

Saturday 04 October 2025 11:35 PM IST

അടൂർ: നഗരസഭയും വയോമിത്രം പദ്ധതിയും സംയുക്തമായി വയോജന സംഗമവും വയോജനങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ കെ. മഹേഷ് കുമാർ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ . രമേഷ് വരിയ്ക്കോലിൽ, കൗൺസിലർമാരായ രജനി രമേഷ്, അപ്സര സനൽ, ശശികുമാർ, ശാന്തി ബി, ഫിലിപ്പ് എന്നിവർ സംസാരിച്ചു. . വയോമിത്രം കോർഡിനേറ്റർ പ്രേമ ദിവാകരൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ആഷിക് ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.