മോഹൻലാലിനെ ആദരിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു,​ 2004ൽ ഫാൽക്കെ ലഭിച്ചപ്പോൾ എന്നെ ആദരിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ

Saturday 04 October 2025 11:43 PM IST

തിരുവനന്തപുരം : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച നടൻ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'മലയാളം വാനോളം ലാൽസലാം' പരിപാടിയെ അഭിനന്ദിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മോഹൻലാലിനെ ആദരിക്കാൻ മനസു കാണിച്ച സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ പറഞ്ഞു. .​ ​ര​ണ്ട് ​ദ​ശാ​ബ്ദം​ ​മു​മ്പ് ​ത​നി​ക്ക് ​ഫാ​ൽ​ക്കെ​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ഇ​തു​പോ​ലു​ള്ള​ ​ആ​ഘോ​ഷ​ങ്ങ​ളോ​ ​ജ​ന​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ളോ​ ​ആ​ദ​ര​വ് ​പ്ര​ക​ടി​പ്പി​ക്ക​ലോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്ന് അടൂർ ചൂണ്ടിക്കാണിച്ചു.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​എ​നി​ക്ക് ​ഇ​നി​യും​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ​ ​അ​ടൂ​ർ​ ​ പ​റ​ഞ്ഞു.​ ​പ​ക്ഷേ,​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ക​ഴി​വു​ക​ളെ​പ്പ​റ്റി​ ​അ​ങ്ങേ​യ​റ്റം​ ​അ​ഭി​മാ​നി​ക്കു​ക​യും​ ​ആ​ദ​ര​വ് ​ന​ൽ​കു​ക​യും​ ​ചെ​യ്യു​ന്ന​ ​ആ​ളാ​ണ് ​താ​നെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ഫാ മോ​ഹ​ൻ​ലാ​ലി​ന് ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ആ​ദ്യ​ത്തെ​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ല​ഭി​ക്കു​മ്പോ​ൾ​ ​അ​വാ​ർ​ഡ് ​നി​ശ്ച​യി​ച്ച​ ​ജൂ​റി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഞാ​നാ​യി​രു​ന്നു.​ ​അ​തി​ൽ​ ​ത​നി​ക്ക് ​അ​ഭി​മാ​ന​വും​ ​സ​ന്തോ​ഷ​വു​മു​ണ്ട്.​ ​ഓ​രോ​ ​മ​ല​യാ​ളി​ക​ളു​ടെ​യും​ ​പ്ര​തി​ബിം​ബം​ ​മോ​ഹ​ൻ​ലാ​ലി​ൽ​ ​കാ​ണാം.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹം​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ്‌​നേ​ഹ​പാ​ത്ര​മാ​യ​ത്.​ ​ഇ​നി​യും​ ​ദ​ശാ​ബ്ദ​ങ്ങ​ൾ​ ​നീ​ളു​ന്ന​ ​അ​ഭി​ന​യ​ജീ​വി​തം​ ​മോ​ഹ​ൻ​ലാ​ലി​ന് ​ആ​ശം​സി​ക്കു​ന്ന​താ​യും​ ​അ​ടൂ​ർ​ ​പ​റ​ഞ്ഞു.