അഡ്വ.ബി.ബി.രാജഗോപാൽ അനുസ്മരണം
Sunday 05 October 2025 12:57 AM IST
കരുനാഗപ്പള്ളി: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.ബി.ബി.രാജഗോപാലിന്റെ എട്ടാമത് ചരമ വാർഷിക ദിനം ആചരിച്ചു അനുസ്മരണ സമ്മേളനം ഐ.എൻ.ടി .യു. സി സംസ്ഥാന യുവജന വിഭാഗം പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ, നജിബ് മണ്ണിൽ,,രമാ ഗോപാലകൃഷ്ണൻ, അഡ്വ. എം.എ.ആസാദ്,കെ. പി.രാജൻ,മണിലാൽ ചക്കാലത്തറ, സലിം അമ്പിത്തറ, എ. എ. റഷീദ്, ടോമി എബ്രഹാം, അഡ്വ. പി. ബാബുരാജ്, കൈപ്ലേത് ഗോപാലകൃഷ്ണൻ,ശശിധരൻ പിള്ള, ത്രദീപ് കുമാർ, ഗംഗാധരൻ അമ്പിശ്ശേരി ഉണ്ണികൃഷ്ണൻ കുശസ്തലി, എം.മുകേഷ്, വത്സല, നിസാ തൈക്കൂട്ടത്തിൽ, രഞ്ജിത്ത് ബാബു,ഇന്ദ്രജിത്ത്, എന്നിവർസംസാരിച്ചു. വിദ്യാഭ്യാസ മെരിറ്റ് അവാർഡുകളും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു