ഫാസ് വാർഷികം

Sunday 05 October 2025 12:22 AM IST
ഫാസ് വാർഷികം

കുണ്ടറ: കുണ്ടറ ഫാസിന്റെ 27-ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ചുങ്കത്ത് ജൂവലറിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും വാർഷിക സമ്മേളനവും ഇന്ന് വൈകിട്ട് 7ന് ഫാസ് ഹാളിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനംചെയ്യും. പി.സി.വിഷ്‌ണുനാഥ് എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും. സിനി - സീരിയൽ ആർട്ടിസ‌്‌‌റ്റ് മിനി ശ്രീകുമാർ, സീരിയൽ താരം ഐശ്വര്യ സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. മിമിക്രി താരം ജോസഫ് വിൽസൺ മെഗാഷോ അവതരിപ്പിക്കും. ഫാസ് പ്രസിഡന്റ് കെ.ജി.കോശി അദ്ധ്യക്ഷനാകും. സെക്രട്ടറി പി.എം.എ റഹ്‌മാൻ സ്വാഗതവും ട്രഷറർ ഇടവട്ടം ജി.കൃഷ്‌ണപിള്ള നന്ദിയും പറയും.