മോഷ്ടാവ് പിടിയിൽ

Sunday 05 October 2025 12:23 AM IST
രാജേഷ്

തഴവ: നിർമ്മാണം നടക്കുന്ന വീടുകളിലെ ഇലക്ട്രിക് വയർ മോഷണം നടത്തിയ പ്രതി പിടിയിൽ. തഴവ കടത്തൂർ ഇട്ടിയാഞ്ചേരിൽ രാജേഷാണ് (36) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തഴവ കടത്തൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം പോയതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തഴവ കടത്തൂർ ഭാഗങ്ങളിൽ വിവിധ വീടുകളിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. സ്റ്റേഷൻ എസ്.എച്ച്.ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, സുരേഷ്, എസ്.സി.പി.ഒ ഹാഷിം, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.