മാനസികാരോഗ്യ വാരാചരണം
Sunday 05 October 2025 12:24 AM IST
കൊല്ലം: ലോക മാനസികാരോഗ്യ വാരാചരണത്തോടനുബന്ധിച്ച് കൊല്ലം ജവഹർ ബാലഭവനും സെന്റർ ഫോർ കമ്മ്യുണിറ്റി റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് എന്ന സംഘടനയും ചേർന്ന് 11ന് സെമിനാർ സംഘടിപ്പിക്കുന്നു. എസ്.ആർ.സി.സി ഡയറക്‌ടർ ഡോ. പി.പ്രമോദ് ഉദ്‌ഘാടനം ചെയ്യും. 'സൈക്കോളിജക്കൽ ഡിസോഡേഴ്‌സ് ആൻഡ് ഇറ്റ്‌സ് ആക്‌സസ് ടു സർവീസസ് ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മനഃശാസ്‌ത്രജ്ഞരായ ഡോ. പുരുഷോത്തമൻ, മെറിൻ സോളമൻ, ഹഫ്‌സിയ താജുദീൻ എന്നിവർ സംസാരിക്കും. ബാലഭവൻ ചെയർമാൻ എസ്. നാസർ അദ്ധ്യക്ഷനാകും. വിവരങ്ങൾക്ക് 9447462472 എന്ന നമ്പരിൽ വിളിക്കാമെന്ന് ചീഫ് കൗൺസലർ ഡോ. ഡി.എൻ.സുധീഷ് അറിയിച്ചു.