തദ്ദേശ വോട്ടർപട്ടിക, ഇന്നലെ 52503 അപേക്ഷകൾ
Sunday 05 October 2025 12:53 AM IST
തിരുവനന്തപുരം:തദ്ദേശ ഇലക്ഷന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായി ഇന്നലെവരെ 52503 പുതിയ വോട്ടർമാരുടെ അപേക്ഷകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 8084 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷകളും കിട്ടിയിട്ടുണ്ട്. ഒക്ടോബർ 14 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.