സ്ത്രീകളിലെ ക്യാൻസർ ചികിത്സയ്ക്ക് നൂതന മാർഗം
തിരുവനന്തപുരം: അഖിലേന്ത്യാ ഗൈനക്കോളജി ക്യാൻസർ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം റീജിയണൽ ക്യാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു. ദേശീയ പ്രസിഡന്റ് ഡോ. ജിതാപരിജ ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളിലെ ക്യാൻസർ ചികിത്സയുടെ നൂതന മാർഗ്ഗങ്ങൾ വിവരിക്കുന്ന ഓപ്പറേറ്റീവ് വീഡിയോ ഡെമോൺസ്ട്രേഷനുകൾ,പാനൽ ചർച്ചകൾ,വിദഗ്ധരുടെ പ്രഭാഷണങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടന്നു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഇ-പോസ്റ്റർ മത്സരവും നടന്നു. ഡോ. ശാലിനി രാജാറാം (മുൻ ദേശീയ പ്രസിഡന്റ്, എ.ജി.ഒ.ഐ),ഡോ. ചിത്രതാര കെ. (പ്രസിഡന്റ്, എ.ജി.ഒ.ഐ കേരള ചാപ്റ്റർ),ഡോ. പി. കെ. ശേഖരൻ (ഫൗണ്ടർ പ്രസിഡന്റ്, നാഷണൽ സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ജി.ടി.ഡി),ഡോ. ഫ്രാൻസിസ് വി. ജെയിംസ് (പ്രൊഫസർ ആൻഡ് ഹെഡ്, റേഡിയേഷൻ ഓങ്കോളജി,ആർ.സി.സി ) എന്നിവർ മുഖ്യാതിഥികളായി. ആർ.സി.സി. ഡയറക്ടർ ഡോ. റെജനീഷ് കുമാർ ആർ,ഡോ. രമ പി,ഡോ. സുചേത എസ്,ഡോ. ധന്യ ദിനേശ്,ഡോ. ശിവ രഞ്ജിത്ത് ജെ. എന്നിവർ സംസാരിച്ചു.