ശബരിഗിരി സ്കൂൾ സ്ഥാപകദിനം
Sunday 05 October 2025 1:24 AM IST
അഞ്ചൽ: ശബരിഗിരി സ്കൂളിന്റെ സ്ഥാപക ദിനവും സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. വി.കെ.ജയകുമാറിന്റെ ജന്മദിനാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഞ്ചൽ ശബരിഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. ആർ.വി.അശോകൻ മുഖ്യാതിഥിയായി. ഡോ. വി.കെ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശബരിഗിരി സ്കൂൾ സെക്രട്ടറിയും അക്കാഡമിക് ഡയറക്ടറുമായ ഡോ. ശബരീഷ് ജയകുമാർ, കവി അനീഷ്.കെ.അയിലറ, വാർഡ് മെമ്പർ ജാസ്മിൻ മഞ്ചൂർ, ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്വൈസർ ബിന നായർ, ലയൺസ് ക്ലബ് പ്രസിഡന്റ് വർഗീസ് രാജൻ, പുനലൂർ ശബരിഗിരി സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, സുല ജയകുമാർ, പി.ടി.എ പ്രതിനിധി ഡോ.ഷെമീർ സലാം, സഹിത്യകാരൻ കോട്ടുക്കൽ തുളസി, സ്കൂൾ പ്രിൻസിപ്പൽമാരായ ആശ, ശ്രീദേവി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.