ഇക്കാര്യങ്ങൾ അമേരിക്കയിൽ മഷിയിട്ടുനോക്കിയാൽ പോലും കിട്ടില്ല; ഇന്ത്യയെ വാനോളം പുകഴ്‌ത്തി വിദേശവനിത
Sunday 05 October 2025 12:13 PM IST
വാഷിംഗ്ടൺ: ഇന്ത്യയിൽ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയിൽ മഷിയിട്ടുനോക്കിയാൽ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അമേരിക്കൻ വംശജയുമായ ക്രിസ്റ്റർ ഫിഷർ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ഇന്ത്യയിൽ താമസിക്കുകയാണ് യുവതി. ഈ പത്ത് സേവനങ്ങൾ അമേരിക്കയിൽ കാണാൻപോലും കിട്ടില്ലെന്ന ക്യാപ്ഷനോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
അമേരിക്കയ്ക്ക് ഇല്ലാത്ത ചില കാര്യങ്ങൾ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിൽ ജീവിക്കുന്നതിന്റെ വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. യുവതി വീഡിയോയിൽ പറയുന്ന പത്ത് കാര്യങ്ങൾ താഴെ ചേർക്കുന്നു.
- അമേരിക്കയിൽ എംആർപി അഥവാ പരമാവധി ചില്ലറ വിൽപ്പന വില നിലവിലില്ല. കച്ചവടക്കാരന് ഏത് ഉൽപ്പന്നത്തിനും ഇഷ്ടമുളള വില ഈടാക്കാം.
- ഇന്ത്യയിലുടനീളം റോഡരികിൽ കാണുന്ന ഭക്ഷണത്തിന് മിതമായ വില ഈടാക്കുന്ന ഭക്ഷണശാലകളാണ് ധാബകൾ. അവ അമേരിക്കയിൽ കാണാൻ കഴിയില്ല.
- ജെറ്റ് സ്‌പ്രേകൾ ശുചിത്വത്തിന് അത്യാവശ്യമായ ഒന്നാണ്. പക്ഷേ അമേരിക്കയിൽ നിങ്ങൾക്ക് ടോയ്ലെറ്റ് പേപ്പർ മാത്രമേ ഉണ്ടാകൂ.
- ഇന്ത്യയിലെ തെരുവുകളിൽ കുരങ്ങുകളെ കാണാറുണ്ട്. എന്നാൽ അമേരിക്കയിൽ മൃഗശാലകളിൽ മാത്രമേ കുരങ്ങുകളെ കാണാൻ സാധിക്കുളളൂ.
- ഇന്ത്യയിൽ ചെലവ് കുറഞ്ഞ രീതിയിലുളള ഗതാഗതം ലഭ്യമാണ്. എന്നാൽ അമേരിക്കയിൽ സാദ്ധ്യമല്ല.
- ഇന്ത്യയിലെ വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചാണ് സ്‌കൂളുകളിലേക്ക് പോകുന്നത്.എന്നാൽ അമേരിക്കയിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം ധരിക്കണമെന്ന നിയമമില്ല.
- കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് രുചികരമായ ഭക്ഷണം എത്തിക്കുന്നതിന് സഹായിക്കുന്ന ഡെലിവറി ആപ്പുകളുണ്ട്. എന്നാൽ അമേരിക്കയിൽ ഇതിനുളള സംവിധാനമില്ല.
- ഇന്ത്യയിൽ മാഗി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ അമേരിക്കയിൽ ലഭ്യമല്ല.
- ഇന്ത്യയിലുളള കടകളിൽ നിന്ന് വിലപേശി സാധനങ്ങൾ വാങ്ങാൻ കഴിയും. എന്നാൽ അമേരിക്കയിൽ സാധിക്കില്ല.
- യുപിഐ പോലുളള സേവനങ്ങൾ ഇന്ത്യയിൽ സജീവമാണ്.