കൺവെൻഷൻ സംഘടിപ്പിച്ചു

Monday 06 October 2025 12:21 AM IST
കർഷക കോൺഗ്രസ് പൈങ്ങോട്ടു പുറം കൺവൻഷൻ ഉദ്ഘാടനത്തിൽ നിന്ന്

കുന്ദമംഗലം: കർഷക കോൺഗ്രസ് പൈങ്ങോട്ടുപുറം കൺവെൻഷൻ കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തൂലിക മോഹനൻ ഉദ്ഘാടനം ചെയ്തു. പുഷ്‌പാർച്ചനയും നടത്തി. ശ്രീധരൻ പൈങ്ങോട്ടു പുറം അദ്ധ്യക്ഷത വഹിച്ചു. അലിയ്യി ഹാജി പന്തീർപാടം പച്ചക്കറി തൈ വിതരണം നടത്തി. സുബ്രഹ്മണ്യൻ കോണിക്കൽ, വി.കെ രാഘവൻ, സി അരീഷ് കുമാർ,സി രജീഷ്, പി.എം മനുമോഹനൻ, പി രാജൻ, ടി.എൻ ബൈജു, വി അശോകൻ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.എൻ ബൈജു (പ്രസിഡന്റ്), സി.എം സുശില (വൈസ് പ്രസിഡന്റ്), എ.പി രവി (സെക്രട്ടറി), എം പീതാംബരൻ (ജോ. സെക്രട്ടറി), സി സജീവൻ (ട്രഷറർ) തിരഞ്ഞെടുത്തു.