സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
Monday 06 October 2025 12:36 AM IST
നാദാപുരം: മഹാത്മാ ഗാന്ധിയുടെ ചിന്തകളും ദർശനങ്ങളും രാജ്യത്ത് സമാധാനത്തിന് ശക്തി പകരുമെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ പറഞ്ഞു. രാഷ്ട്രീയ യുവജനതാദൾ എടച്ചേരിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമൽ കോമത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. സജിത്ത്കുമാർ, വത്സരാജ് മണലാട്ട്, കെ.രജീഷ്, ടി.കെ. ബാലൻ, ഗംഗാധരൻ പാച്ചാക്കര, വള്ളിൽ പ്രജീഷ്, കെ. ഭാസ്കരൻ പ്രസംഗിച്ചു. ടി.വി ചിത്രരചന, ക്വിസ്, കായിക മത്സര വിജയികൾക്ക് മൊമൻ്റോയും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മജീഷ് കാരയാട് നയിച്ച ഫോക്ക് ബാൻ്റ് അവതരിപ്പിച്ച നാട്ടുപാട്ടുകളും അരങ്ങേറി.