മർകസ് ഐ.ടി.ഐ ബിരുദദാന സംഗമം

Monday 06 October 2025 12:40 AM IST
മർകസ് ഐടിഐ ബിരുദദാനചടങ്ങ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: മർകസ് ഐ.ടി.ഐയിൽ നിന്ന് പഠനം പൂർത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർത്ഥികൾക്കുള്ള കോൺവൊക്കേഷൻ അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സനദ്‌ദാന ചടങ്ങിൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പി മുഹമ്മദ് യൂസുഫ്, അക്ബർ ബാദുഷ സഖാഫി, അബ്‌ദുറഹ്‌മാൻ കുട്ടി, പി അശ്‌റഫ്, സജീവ് കുമാർ പ്രസംഗിച്ചു. വി അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അന്തരിച്ച മുൻ അദ്ധ്യാപകൻ സുനീഷ് എൻ.പിയുടെ പേരിൽ വിവിധ ട്രേഡുകളിലെ റാങ്ക് ജേതാക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെ വിതരണം സഹോദരൻ സുമേഷ് നിർവഹിച്ചു.