പുസ്തകം പ്രകാശനം ചെയ്തു

Monday 06 October 2025 12:44 AM IST
പറക്കോട്ട് രാഘവൻ രചിച്ച സഹനം, സമരം, ജീവിതം എന്ന പുസ്തകം കെ.എസ്.ആർ.ടി.സി. പെൻഷൻ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാജുവിന് നല്കി പ്രകാശനം ചെയ്യുന്നു

ബാലുശ്ശേരി: പറക്കോട്ട് രാഘവൻ രചിച്ച സഹനം സമരം ജീവിതം എന്ന പുസ്തകം ഉണ്ണികുളം പഞ്ചായത്തിലെ തേനാക്കുഴി ശിവപുരം എസ്.എം.എം.എ.യു.പി. സ്കൂളിൽ നടന്നു. പുസ്തക പ്രകാശനവും ചടങ്ങും അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ. നിർവഹിച്ചു. കെ.എസ്.ആർ.ടി.സി. പെൻഷൻ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാജു പുസ്തകം

ഏറ്റുവാങ്ങി. നളിനി മുച്ചിലോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ. വിനീഷ് കരുമല പുസ്തകം പരിചയ

പ്പെടുത്തി. എ.കെ. ഗോപാലൻ, ആർ.പി. ഭാസ്കരൻ, കെ.കെ.വിജയൻ, വേലായുധൻ കാവ്യാലയം, പി. ശശിധരൻ, അഡ്വ. പി.എ.അബീജ, രഘീഷ്. പി. ആർ, .രത്നാകരൻ. ഇ.പി, ലത്തീഫ്.വി, പി.കെ.ബാബു, എ.കെ.ജിഷ, എം.എം. ഗണേശൻ, സഞ്ജിത്ത് പ്രസംഗിച്ചു.