സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം: പ്രകാശ് രാജ് ജൂറി ചെയർമാൻ,​ സ്ക്രീനിംഗ് നാളെ മുതൽ

Sunday 05 October 2025 7:54 PM IST

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനാണയി നടനും സംവിധായകനുമയ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. അവാർഡിനുള്ള ചലച്ചിത്രങ്ങളുടെ സ്ക്രീനീംഗ് നാളെ തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയിൽ ഉള്ളത്. രണ്ട് പ്രാഥമിക ജൂറികൾ തിരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക. രഞ്ജൻ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രാഥമിക ജൂറികളുടെ ചെയർപേഴ്സൺമാർ. രഞ്ജൻ പ്രമോദ് ചെയർപേഴ്സൺ ആയ പ്രാഥമിക വിധി നിർണയ സമിതിയിൽ എം.സി.രാജനാരായണൻ, സുബാൽ കെ ആർ, വിജയരാജ മല്ലിക എന്നിവരാണ് ഉള്ളത്. ജിബു ജേക്കബ് ചെയർപേഴ്സൺ ആയ പ്രാഥമിക വിധി നിർണയ സമിതിയിൽ വി.സി.അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈൻ എന്നിവരും അംഗങ്ങളാണ്

. രചനാ വിഭാഗം ജൂറിയുടെ ചെയർപേഴ്സൺ മധു ഇറവങ്കരയാണ്. എ.ചന്ദ്രശേഖർ, ഡോ. വിനീത വിജയൻ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ വിധി നിർണ്ണയ സമിതികളിലും രചനാ വിഭാഗം ജൂറിയിലും മെമ്പർ സെക്രട്ടറി ആയിരിക്കും.