ഓൾ കേരള പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
കോഴിക്കോട്: ലയൺസ് ഇന്റർനാഷണലിന്റെ ഓൾ കേരള പെയിന്റിംഗ് മത്സരവും പീസ് പോസ്റ്റർ മത്സരവും വി.കെ കൃഷ്‌ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് അരുൺ കെ പവിത്രൻ മുഖ്യാതിഥിയായി.ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ രവി ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. അഞ്ച് വയസുവരെ, ആറ് മുതൽ 10 വരെ, 11 മുതൽ 13 വരെ, 14 മുതൽ 16 വരെ എന്നിങ്ങനെ നാല് കാറ്റഗറികളിലാണ് 'റ്റുഗതർ ആസ് വൺ - എ വിഷൻ ഒഫ് പീസ്' വിഷയത്തെ അടിസ്ഥാനമാക്കി മത്സരങ്ങൾ നടന്നത്. 11 മുതൽ 13 വയസുവരെ വരുന്ന കാറ്റഗറിയിലെ വിജയികളുടെ ചിത്രങ്ങൾ ലയൺസ് ഇൻ്റർനാഷണലിൻ്റെ പീസ് പോസ്റ്റർ കോൺടെസ്റ്റിലേക്ക് മത്സരത്തിനായി അയക്കും. മേൽപ്പറഞ്ഞ 4 കാറ്റഗറികളിലും ഒന്നാമതെത്തുന്ന വിജയികൾക്ക് ഗോൾഡ് മെഡലും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകളും നാലു കാറ്റഗറികളിലേയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ലയൺസ് മൊമെൻ്റോ സമ്മാനിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനൽ ആനന്ദ് മത്സരം നിയന്ത്രിച്ചു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എസ് സൂരജ്, പ്രകാശ് കുണ്ടൂർ, ടി.കെ സുരേന്ദ്രൻ, വിശോഭ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പൻ, ഷാനവാസ്, റീജ ഗുപ്ത പ്രസംഗിച്ചു.