വനിതകൾക്ക് വ്യവസായ ഫണ്ട്
Monday 06 October 2025 1:36 AM IST
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ ആറാം വാർഡിൽ കാറ്ററിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനു വേണ്ടി ഇന്നോവേറ്റീവ് ഗ്രൂപ്പിന് നാലര ലക്ഷം രൂപ ലോൺ അനുവദിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പുകൾക്ക് വ്യവസായം തുടങ്ങുന്ന പദ്ധതിയിലൂടെയാണ് ഫണ്ടനുവദിച്ചത്. മൂന്നേകാൽ ലക്ഷം രൂപയാണ് സബ്സിഡി തുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിത സുനിൽ, ലീജ തോമസ് ബാബു, പ്രവീൺ ഭാർഗവൻ, അനിൽകുമാർ കെ.കെ, എം.എൻ ബീന, അമ്പിളി ഷാജി എന്നിവർ സംസാരിച്ചു.