എൽ.ഐ.സിയും ആർ.ബി.എൽ ബാങ്കും കൈകോർക്കുന്നു

Monday 06 October 2025 12:37 AM IST

കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും(എൽ.ഐ.സി) ആർ.ബി.എൽ ബാങ്കുമായി ബാങ്ക് അഷ്വറൻസ് പങ്കാളിത്തത്തിന് ധാരണയായി. ഇതിലൂടെ ആർ.ബി.എൽ ബാങ്ക് ഉപഭോക്താക്കൾക്ക് ബ്രാഞ്ച് നെറ്റ്‌വർക്കിലൂടെയും ഡിജിറ്റൽ ചാനലുകളിലൂടെയും എൽ.ഐ.സിയുടെ വിവിധ ലൈഫ് ഇൻഷ്വറൻസ് ഉത്പ്പന്നങ്ങൾ ലഭ്യമാകും. എൽ.ഐ.സിയുടെ സി.ഇ.ഒയും എം.ഡിയുമായ ആർ. ദൊരൈസ്വാമിയുടെയും ആർ.ബി.എൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ആർ. സുബ്രഹ്മണ്യകുമാറിന്റെയും സാന്നിദ്ധ്യത്തിൽ ഔപചാരികമായ സഹകരണം പ്രഖ്യാപിച്ചു.

ആർ.ബി.എൽ ഉപഭോക്താക്കൾക്ക് എൽ.ഐ.സിയുടെ ടേം പ്ലാനുകൾ, എൻഡോവ്‌മെന്റ് പോളിസികൾ, പെൻഷൻ, യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷ്വറൻസ് പ്ലാനുകൾ എന്നിവ വാങ്ങാനാകും.