ഇന്നർ വീൽ മീറ്റ് സമാപനം

Monday 06 October 2025 2:38 AM IST

കൊച്ചി: ഇന്നർ വീൽ ഡിസ്ട്രിക്‌ട് 320 സംഘടിപ്പിച്ച സൗത്ത് സോൺ മീറ്റ് 2025 സമാപിച്ചു. പൂയം തിരുനാൾ ഗൗരി പാർവതി ബായി മുഖ്യാതിഥിയായി. നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ഗായിക വൈക്കം വിജയലക്ഷ്മിക്ക് 'വുമൺ അച്ചീവർ' അവാർഡ് സമ്മാനിച്ചു. എസ്.സി.എം ചെയർപേഴ്‌സൺ ഡോ. മിനി വർമ്മ, എ.പി. ജ്യോതി മഹിപാൽ, ഡോ. ഗംഗാധരൻ, ഡോ. ചിത്രതാര, ഡിസ്ട്രിക്‌ട് ചെയർപേഴ്‌സൺ സീമ കൃഷ്ണൻ, എ.വി.പി. വിനുത ഹരീഷ്, അസോസിയേഷൻ പ്രസിഡന്റ് ജ്യോതി മഹിപാൽ, മുൻ പ്രസിഡന്റ് ഗീത പദ്മനാഭൻ, സീമ കൃഷ്ണൻ, ഡോ. മിനി വർമ്മ, വന്ദന ദീപേഷ്, ഇന്ദു അമൃതരാജ് എന്നിവർ പങ്കെടുത്തു.