ബി.എം.എസ് പദയാത്ര
Monday 06 October 2025 1:39 AM IST
കൊച്ചി: സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്തവിധം രാജ്യത്ത് ഏറ്റവും കൂടുതൽ വിലവർദ്ധന കേരളത്തിലാണെന്ന് ബി.എം.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതെ പറഞ്ഞു. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ചേരാനല്ലൂർ പഞ്ചായത്തിൽ ബി.എം.എസ് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചായത്ത് പദയാത്രകളുടെ ഭാഗമായാണിത്. ബി.എം.എസ് ചേരാനെല്ലൂർ പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രദീപൻ അദ്ധ്യക്ഷനായി. ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, സെക്രട്ടറി ധനീഷ് നീറിക്കോട്, മറ്റു ഭാരവാഹികളായ എം.എൽ. ശെൽവൻ, പി.വി. റെജി, എം.കെ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.