എസ്.പി.എ  അവാർഡുകൾ

Monday 06 October 2025 1:40 AM IST

കൊച്ചി: ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാഘോഷങ്ങളുടെ ഭാഗമായി ഫിസിഷ്യൻ അസോസിയേറ്റ്‌സ് സൊസൈറ്റി (എസ്.പി.എ) പ്രഖ്യാപിച്ച അവാർഡുകൾ കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എറണാകുളം അസി. കളക്ടർ പാർവതി ഗോപകുമാർ സമ്മാനിക്കും. 'പാർട്‌നേഴ്‌സ് ഇൻ ഹീലിംഗ് അവാർഡ്' എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ഡോ. സജി കുരുട്ടുകുളം, ഫിസിഷ്യൻ അസോസിയേറ്റ് സെബി ജോസഫ് എന്നിവർക്കു നൽകും. കൊച്ചി അമൃത സ്‌കൂൾ ഒഫ് മെഡിസിനിലെ ഫിസിഷ്യൻ അസോസിയേറ്റ് ഗായത്രിദേവിക്കാണ് മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ്. എസ്.പി.എ പ്രസിഡന്റ് എബിൻ എബ്രഹാമും സെക്രട്ടറി ദീപക് നാരായണനും ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചത്.