എൻ.എസ്.എസ് മിനി സഹവാസ ക്യാമ്പ്

Monday 06 October 2025 1:40 AM IST

കൊച്ചി: എസ്.ആർ.വി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കിം ദ്വിദിന മിനി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 'വർജ്യം' ലഹരി ബോധവത്കരണ ക്ലാസിന് എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനില ഡേവിഡ്, 'ആർജിതം' ലൈഫ് സ്‌കിൽ ക്ലാസിന് ഫാൻസി ഇട്ടുപ്പ്, ഐസ് ബ്രേക്കിംഗ് സെഷന് റേഡിയോ ജോക്കി ടി.ആർ.ശരത് എന്നിവർ നേതൃത്വം നൽകി. 'സമം സാദരം ' ലിംഗ വിവേചനങ്ങൾക്കും സ്ത്രീധനത്തിനും എതിരെ പ്രതിജ്ഞയും സർവേയും സമത്വജ്വാലയും സംഘടിപ്പിച്ചു. ക്യാമ്പിന് ജിൻസി ജോസഫ്, എയിംഗൽസ് കെ. ആനന്ദ്, അജിമോൻ പൗലോസ്, ലക്ഷ്മി സുധാകർ,​ ജ്യോഷാ ജേക്കബ്, പി.എ. മുഫാസ്, നിയ സാബു, അൽഫിയ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.