ഐ.പി.ഒ വിപണിയ്ക്ക് തങ്കത്തിളക്കം
ഒക്ടോബറിൽ 44,000 കോടി രൂപയുടെ ഓഹരി വിൽപ്പന
കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) രംഗം തങ്കത്തിളക്കത്തോടെ കുതിക്കുന്നു. ഒക്ടോബറിൽ മാത്രം വിവിധ കമ്പനികൾ 44,000 കോടി രൂപയുടെ ഓഹരികളാണ് പുതുതായി വിപണിയിൽ വിറ്റഴിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ധനകാര്യ കമ്പനിയായ ടാറ്റ കാപ്പിറ്റൽ, ആഗോള ഇലക്ട്രോണിക്സ് ഭീമനായ എൽ. ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ എന്നിവയുടെ മെഗാ ഓഹരി വിൽപ്പന ഈ വാരം നടക്കും. ഇന്ന് മുതൽ ഒക്ടോബർ എട്ടു വരെ നടക്കുന്ന ഓഹരി വിൽപ്പനയിലൂടെ 15,512 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് ടാറ്റ കാപ്പിറ്റൽ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി വിൽപ്പനയാണിത്. ഓഹരി ഒന്നിന് 310 രൂപ മുതൽ 326 രൂപ വരെയാണ് വില. ഒക്ടോബർ 13ന് ഓഹരികൾ എക്‌സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യും.
നാളെ മുതൽ ഒക്ടോബർ ഒൻപത് വരെ നടക്കുന്ന എൽ.ജി ഇലക്ട്രോണിക്‌സിന്റെ ഓഹരി വിൽപ്പനയിലൂടെ 11,607 കോടി രൂപയാണ് സമാഹരിക്കുന്നത്. ഓഹരി ഒന്നിന് 1,080 രൂപ മുതൽ 1,140 രൂപ വരെയാണ് വില. ഫാർമ മേഖലയിലെ പ്രമുഖരായ റുബികോൺ റിസർച്ച്, ആനന്ദം ഹൈവേസ് ട്രസ്‌റ്റ് എന്നിവയുടെ ഐ.പി.ഒയും ഈ വാരം നടക്കും.
ഒക്ടോബറിലെ പ്രധാന ഐ.പി.ഒകൾ
കമ്പനി : സമാഹരിക്കുന്ന തുക(രൂപയിൽ)
ടാറ്റ കാപ്പിറ്റൽ : 15,500 കോടി
എൽ.ജി ഇലക്ട്രോണിക്സ് : 11,600 കോടി
ഐ.സി.ഐ.സി.ഐ പ്രൂ : 10,000 കോടി
പൈൻ ലാബ്സ് : 6,000 കോടി
വീവർക്ക് : 3,000 കോടി
കാനറ എച്ച്.എസ്.ബി.സി : 2,500 കോടി
ഒൻപത് മാസത്തിനിടെ കമ്പനികൾ സമാഹരിച്ച തുക
ഒരു ലക്ഷം കോടി രൂപ
പ്രാരംഭ വിപണിക്ക് കരുത്ത് എസ്.ഐ.പി നിക്ഷേപം
സെക്കൻഡറി വിപണിയിലെ തളർച്ച മറി കടന്നാണ് രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന രംഗം മികച്ച നേട്ടമുണ്ടാക്കുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) ചെറുകിട നിക്ഷേപകർ ഒഴുകുന്ന കോടിക്കണക്കിന് രൂപയാണ് വിപണിക്ക് കരുത്താകുന്നത്. പ്രതിമാസം 25,000 കോടി രൂപയിലധികമാണ് നിക്ഷേപകർ എസ്.ഐ.പികളിൽ നിക്ഷേപിക്കുന്നത്. ഇതിൽ നല്ലൊരു ഭാഗവും ഐ.പി.ഒ വിപണിയിലാണ് എത്തുന്നത്.
സെപ്തംബറിൽ ലിസ്‌റ്റിംഗ് മുന്നേറ്റം
കഴിഞ്ഞ മാസം 25 കമ്പനികൾ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത് 13,000 കോടി രൂഎ