കൺവെൻഷൻ
Sunday 05 October 2025 11:00 PM IST
കോന്നി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) അരുവാപ്പുലം പഞ്ചായത്ത് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹീർ പ്രണവം ഉദ്ഘാടനം ചെയ്തു. ഏരിയാ ജോയിന്റ് സെക്രട്ടറി ടി.ജി.അജയൻ അദ്ധ്യക്ഷത വഹിച്ചു. ആർ. ദിനേശ് കുമാർ, യൂനുസ് കാസിം, ജി.സുധാകരൻ, എം.യൂസഫ്, ഐ.ഷാനവാസ് എന്നിവർ സംസാരിച്ചു. ആർ. ദിനേശ് കുമാർ (പ്രസിഡന്റ്), യൂനുസ് കാസിം(വൈസ് പ്രസിഡന്റ്), ജി.സുധാകരൻ (സെക്രട്ടറി) എം. യൂസഫ് (ജോയിന്റ് സെക്രട്ടറി), ഐ.ഷാനവാസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.