ലേർണിംഗ് സെന്റർ നിർമ്മാണം ഉദ്ഘാടനം
പത്തനംതിട്ട: ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത് ലേണിംഗ് സെന്റർ തുമ്പമൺ ഗ്രാമപഞ്ചായത്തിൽ തുടങ്ങും.. പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പഞ്ചായത്തിലെ പ്രവർത്തനങ്ങളെ ക്കുറിച്ച് പഠിക്കുന്നതിന് കിലയുടെ സഹായത്തോടു കൂടി ഇവിടെ എത്തിയിരുന്നു. ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഡി. ഡി. രാജേഷ് സുകന്യ കെ യു (റിസർച്ച് അസോസിയേറ്റ് കില) വൈസ് പ്രസിഡന്റ് തോമസ് വർഗീസ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർ അഡ്വ. രാജേഷ്, ഗീതാറാവു , വാർഡ് മെമ്പർമാർ ഗിരീഷ് ,പവിത്രൻ കെ സി എന്നിവർ പ്രസംഗിച്ചു. സാമ്പത്തിക വികസനം, സാമൂഹിക നീതി, സേവന വിതരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവരുടെ പ്രവർത്തന പരിചയങ്ങളും മികച്ച മാതൃകകളും പരസ്പരം കൈമാറാൻ വേദിയൊരുക്കുക. പ്രായോഗിക പരിശീലങ്ങളിലൂടെയും എക്‌സ്‌പോഷർ സന്ദർശനങ്ങളിലൂടെയും തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളുടെയും ജീവനക്കാരുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുക. ഫലപ്രദമായ പ്രാദേശിക സ്വയംഭരണത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുക എന്നിവയാണ് പഞ്ചായത്ത് തലത്തിൽ ഈ പദ്ധതി വിഭാവനം ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.