കുളനട :ഗാന്ധിജയന്തിയോടനുബന്ധിച്ച്നടന്നശുചീകരണവാരാചരണത്തിന്റെ ഭാഗമായി പുതുവാക്കൽ ഗ്രാമീണ വായനശാല ഉൾപ്പെടുന്ന പ്രദേശവും നവീകരിച്ച വായനശാല വെയിറ്റിംഗ് ഷെഡിന്റെ പരിസരവും ശുചീകരിച്ചു. പുതുവാക്കൽ ജംഗ് ഷനിൽ ഗ്രാമീണ വായനശാല സ്ഥാപിച്ച് സംരക്ഷിച്ചുവരുന്ന വെയിറ്റിംഗ് ഷെഡിൽ ഇരിപ്പിട സൗകര്യവും ഒരുക്കി. വായനശാല പ്രസിഡന്റ് റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ, സെക്രട്ടറി സജി വർഗീസ്, വൈസ് പ്രസിഡന്ര് പി.ടി. പൊന്നച്ചൻ, ജോയിന്റ് സെക്രട്ടറി സൂസൻ മത്തായി, ഷിബു ജോർജ്, നിർവാഹക സമിതി അംഗങ്ങളായ സുനിൽ ജോൺ, എസ്.പി. ജോസ്, ജെ. ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.