വാർഷികവും ഓണാഘോഷവും നടത്തി

Sunday 05 October 2025 11:17 PM IST

വെൺമണി: ഐശ്വര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ വാർഷികവും ഇരുപത്തിയെട്ടാം ഓണാഘോഷവും നടത്തി. സാംസ്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സാം കെ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ക്ളബ് പ്രസിഡന്റ് അഭിലാഷ് എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാക്സൻ ജോയി , രക്ഷാധികാരി പി ടി വസന്തകുമാർ , മോഹൻ വല്യകാട്ടിൽ , കെ വി സന്തോഷ് കല്യാത്ര , രശ്മി മോൾ , ലേഖ രാജേഷ് , രതീഷ് കുമാർ എന്നിവർ പ്രസംംഗിച്ചു.