പരാതി നൽകി
Sunday 05 October 2025 11:18 PM IST
പത്തനംതിട്ട: ശബരിമലയിൽ നടക്കുന്ന സ്വർണപാളിവിവാദത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ശബരിമല കർമ്മ സമിതിയും പമ്പാ പൊലീസിൽ പരാതി നൽകി. ശബരിമലയിൽ നടന്നത് സംഘടിത കൊള്ളയാണെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇക്കാരണത്താൽ കേസ് രജിസ്റ്റർ ചെയ്ത് ദേവസ്വംബോർഡ്, ദേവസ്വം ഉദ്യോഗസ്ഥർ, സ്മാർട്ട് ക്രീയേഷൻസ് ഫാക്ടറി, കടത്തിയ വസ്തുക്കൾ കൈപ്പറ്റിയ ആളുകൾ എന്നിവരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ, ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ എന്നിവരാണ് പരാതി നൽകിയത്