ഉന്നത വിദ്യാഭ്യാസ സംരക്ഷണ വാരം

Monday 06 October 2025 12:23 AM IST

കൊച്ചി: കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് 8 മുതൽ 15 വരെ സർവകലാശാലാ ക്യാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണവാരം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം 8ന് രാവിലെ 11ന് തിരുവനന്തപുരം കേരള സർവകലാശാലാ ക്യാമ്പസിൽ കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ. പി.കെ. ബിജു നിർവഹിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ചാൻസലറുടെ ഇടപെടലുകൾ അവസാനിപ്പിക്കുക, ജനാധിപത്യ ഭരണസമിതികളെ നോക്കുകുത്തികളാക്കുന്ന ഇൻചാർജ് വൈസ് ചാൻസലർമാരുടെ നടപടികൾ പിൻവലിക്കുക, ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളെന്ന് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ അറിയിച്ചു.